രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന താണ് കലകളെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. സമൂഹത്തെ ഉണര്‍ത്തുവാനും തലമുറകളിലേക്ക് ആശയങ്ങള്‍ കൈമാറാനും കഴിയുന്നതോടൊപ്പം കലോപാസന ദൈവാരാധന കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ രാമപുരം ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
0 Comments