Breaking...

9/recent/ticker-posts

Header Ads Widget

വെള്ളിലാപ്പിള്ളിയില്‍ തരിശു പാടശേഖരത്ത് നെല്‍കൃഷിക്ക് തുടക്കമായി



രാമപുരം നെല്‍കൃഷി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെള്ളിലാപ്പിള്ളിയില്‍ തരിശു പാടശേഖരത്ത് നെല്‍കൃഷിക്ക് തുടക്കമായി. കാര്യപ്പുറത്ത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള 4 ഏക്കറോളം തരിശായി കിടന്നിരുന്ന പാടത്ത് നെല്‍കൃഷി സംരക്ഷണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നെല്‍വിത്ത് വിതച്ചു.  രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട് അദ്ധ്യക്ഷത വഹിച്ചു.  


.

ജ്യോതി  നെല്‍വിത്താണ് വിതച്ചത്.  45 ഹെക്ടര്‍ പാടശേഖരമുള്ള രാമപുരം പഞ്ചായത്തില്‍  ഇപ്പോള്‍ 15 ഹെക്ടറില്‍ താഴെ മാത്രമാണ് നെല്‍കൃഷിയുള്ളത്.  തരിശുപാടങ്ങളില്‍ മുഴുവന്‍  കൃഷിയിറക്കാന്‍ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മുന്‍കൈ എടുക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.   അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീജ പി.എസ്., കൃഷി അസിസ്റ്റന്റ് രത്നമ്മ പി.സി. ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിത അല്ക്സ് തെങ്ങുംപള്ളിക്കുന്നേല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, വിജയകുമാര്‍ മണ്ഡപത്തില്‍, ജോഷി കുമ്പളത്ത്, ആല്‍ബിന്‍ ഇടമനശ്ശേരില്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, സി.പി.ഐ(എം) രാമപുരം ലോക്കല്‍ സെക്രട്ടറി അജി സെബാസ്റ്റ്യന്‍, കോണ്‍ഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, എസ്.എന്‍.ഡി.പി. രാമപുരം ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, രാമപുരം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് വിന്‍സെന്റ് മാടവന,  രാമപുരം കര്‍ഷകസമിതി പ്രസിഡന്റ് ജോയി കോലത്ത്,  ബേബി തട്ടാറയില്‍, രാജ മാനുവല്‍, പാടശേഖര സമിതി പ്രസിഡന്റ് സജി കട്ടക്കയം,  വില്‍ഫ്രഡ് വില്യംസ് കണിപ്പിള്ളില്‍, വിശ്വന്‍ തണ്ടുംപുറത്ത്, മോഹനന്‍ ഇടപ്പാട്ട്, ജിന്‍സ് കോലത്ത്, വിജയകുമാര്‍ ചിറയ്ക്കല്‍, ശബരിനാഥ് പുളിക്കലേടത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments