Breaking...

9/recent/ticker-posts

Header Ads Widget

രമ്യ ഹരിദാസ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി



ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി. കബറിടത്തിലും ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിലും രമ്യ പുഷ്പാര്‍ച്ചന നടത്തി. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നുള്ള അനുഗ്രഹവുമായാണ് താന്‍ ചേലക്കരയിലേക്ക് പോകുന്നതെന്നും സാധാരണക്കാര്‍ കാത്തിരിക്കുന്ന വിജയം ചേലക്കരയില്‍ ഉണ്ടാകുമെന്നും രമ്യ പറഞ്ഞു. 

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ചേലക്കര മണ്ഡലത്തില്‍ ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് നി. മണ്ഡലം പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ബി ഗിരീശന്‍, മണ്ഡലം പ്രസിഡന്റ് സാം കെ വര്‍ക്കി, തുടങ്ങിയവര്‍ രമ്യയ്ക്കൊപ്പം എത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ടുപോകുന്നവര്‍ ചെയ്യുന്നത് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്ത പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.




Post a Comment

0 Comments