Breaking...

9/recent/ticker-posts

Header Ads Widget

മസ്റ്ററിംഗ് തടസ്സപ്പെട്ടു.



സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് മസ്റ്ററിംഗിന്  അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കുമ്പോള്‍ നിരവധിയാളുകളുടെ മസ്റ്ററിംഗ് തടസ്സപ്പെട്ടു. സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കിയിട്ടുണ്ട്. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേതുകളിലെ പൊരുത്തക്കേട മസ്റ്റ്‌റിംഗ് തടസ്സപ്പെടാന്‍ കാരണമായിട്ടുണ്ട് . 


ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കി മസ്റ്ററിംഗ്  പൂര്‍ത്തിയാക്കിയാലും താലൂക്ക് സപ്ലൈ ഓഫീസുകളിലെ  പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുന്ന സാഹചര്യമാണുള്ളത് സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. ഇനിയും 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. BPL AAY ലിസ്റ്റുകളിലെ അനര്‍ഹരെ ഒഴിവാക്കുന്ന തിനായാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയത് എന്നാല്‍ ആധാര്‍ ലിങ്കിംഗിലെ പൊരുത്തക്കേടുകളാണ് അര്‍ഹതയുള്ള പലരുടെ യും മസ്റ്ററിംഗ് തടസ്സപ്പെടാന്‍ കാരണമായത് സമയപരിധി പൂര്‍ത്തിയായ ശേഷം അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താന്‍ കഴിയുമെങ്കിലും. റേഷന്‍ കടകളില്‍ അതിന് സൗകര്യം ലഭ്യമല്ല.

Post a Comment

0 Comments