ശബരിമലയില്‍ ഈ പ്രാവശ്യം സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി VN വാസവന്‍. ബുക്കിംഗ് നടത്താതെ തീര്‍ത്ഥാടകര്‍ എത്തിയാല്‍ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കലിലും എരുമേലിയിലും കൂടുതല്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലത്തെ യോഗം ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ളതായിരുന്നില്ലെന്നും അതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ക്ഷണിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ക്രമസമാധാനം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ADGP യെ വിളിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയത് ഹൈക്കോടതിയാണ് . ദേവസ്വം ബോര്‍ഡിന് പകരം ക്രമീകരണം ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്ന് കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments