Breaking...

9/recent/ticker-posts

Header Ads Widget

പി. പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍



എ.ഡി.എം. നവിന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. എ.ഡി.എം അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ സി.പി.എം നേതാവുകൂടിയായ ദിവ്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ നവിന്‍ ബാബുവിനെതിരെ സര്‍ക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കുവാനുളള ആര്‍ജ്ജവം കാട്ടണമായിരുന്നുവെന്നും സജി പറഞ്ഞു.



എ.ഡി.എമ്മിന്റെ അഴിമതിയെക്കുറിച്ച് ക്ഷണിക്കാത്ത വേദിയിലെത്തി മാധ്യമങ്ങളുടെ മുന്നില്‍ പരസ്യ അധിക്ഷേപം നടത്തി ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ എല്‍.ഡി.എഫ് തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.



Post a Comment

0 Comments