Breaking...

9/recent/ticker-posts

Header Ads Widget

സാം സോണി ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി സാം സോണി  ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജോസ് കെ.മാണി എം.പി. മുഖ്യാതിഥിയായി പങ്കെടുത്ത കൃഷിപാഠം പദ്ധതി ഉദ്ഘാടന വേദിയിലാണ് സാം സോണി ദേവീ ആത്മരാഗമായ് എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത്. കുരുന്നു ഗായകനെ ജോസ് K മാണി വേദിയില്‍ വെച്ച് അഭിനന്ദിക്കുകയും സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പോസ്റ്റ് ഷെയര്‍ ചെയ്തതോടെ  സാംസോണി യുടെ ഗാനം  കൂടുതല്‍ ശ്രദ്ധ നേടി. സ്‌കൂളില്‍  നടന്ന ചടങ്ങില്‍ സാം സോണിയെ അഭിനന്ദിച്ചു.ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്,  സോഫി സെബാസ്റ്റ്യന്‍, റെജി ചിത്ര എന്നിവര്‍ ആശംസകളര്‍പ്പിച്ചു.


.


Post a Comment

0 Comments