Breaking...

9/recent/ticker-posts

Header Ads Widget

അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് ബര്‍ക്കോവ 24 ബുധനാഴ്ച



ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ എംബിഎ വിഭാഗമായ ബര്‍ക്കുമാന്‍സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് ബര്‍ക്കോവ 24 ബുധനാഴ്ച നടക്കും. 

രാവിലെ 10ന് കോളജിലെ ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കോളേജ് മാനേജരും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാളും ആയ വെരി.റവ. ഡോ. ജെയിംസ് പാലക്കല്‍ അധ്യക്ഷത വഹിക്കും. സംരംഭകയും ഫാഷന് ഡിസൈനറും ആയ ശോഭ വിശ്വനാഥ് ആണ് മുഖ്യാതിഥി ആയിരിക്കും.
 കേരളത്തിനകത്തും പുറത്തുമുള്ള കോളജുകളില്‍ നിന്നായി 500ല്‍ പ്പരം വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കും. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്മെന്റ് ടീം, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് ഇവന്റുകള്‍, ബിസിനസ് ക്വിസ് എന്നിവയാണു പ്രധാന ഇനങ്ങള്‍. 2.3 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു വിജയികള്‍ക്ക് നല്‍കുന്നത്. ബെര്‍ക്കുമാന്‍സ് ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌റ് സ്റ്റഡീസ് സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ക്രിസ് ഏബ്രഹാം കെ. വിദ്യാര്‍ഥി ചെയര്‍മാന്മാരായ പ്രണവ് എസ്, അഭിലാഷ് ജോഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments