പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജ്യോതിഷ് ജെ.എസ് (25) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാം തീയതി ഉച്ചയോടുകൂടി പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള കെട്ടിടത്തിന്റെ മുൻവശം വച്ചിരുന്ന 90,000 രൂപ വില വരുന്ന ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതിൽ അന്വേഷണം നടത്തി വരികയുമായിരുന്നു. പിന്നീട് മോഷ്ടിച്ച സ്കൂട്ടറുമായി ജ്യോതിഷ് ഇന്നലെ (04.10.24) വൈകിട്ടോടുകൂടി പുലിയന്നൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പാലാ പോലീസ് ഉടൻ സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ ബിനു, സുരേഷ്, എ.എസ്.ഐ മാരായ സുഭാഷ് വാസു, അഭിലാഷ്, സി.പി.ഓ ജസ്റ്റിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തിരുവന്തപുരം മെഡിക്കൽ കോളേജ്, പൂന്തുറ എന്നീ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
0 Comments