എസ്.സി എസ്.ടി പട്ടികയുടെയും ക്രീമിലെയറിന്റെയും ഉപവര്‍ഗീകരണത്തിനെതിരെ ദലിത്-ആദിവാസി സംഘടനകളുടെ ദേശീയ കോണ്‍ക്ലേവ് ജനുവരിയില്‍ ഡല്‍ഹിയില്‍ നടത്തുമെന്ന് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍ പ്രതിനിധി അശോക് ഭാരതി വാര്‍ത്തസമ്മേളനത്തിലറിയിച്ചു. ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധിയാണ് എസ്.സി എസ്.ടി പട്ടികയില്‍ ഉപസംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുമതി നല്‍കിയത്. വിധി ഭരണഘടനലംഘനമാണ്.
ഉത്തരവ് മറികടക്കാന്‍ ഭരണഘടന ഭേദഗതി വേണം. സംവരണത്തിന്റെ വ്യാപ്തി സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനും സമഗ്ര നിയമം അവതരിപ്പിക്കണം. സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കണം. ഇക്കാര്യങ്ങള്‍ രണ്ടുദിവസമായി കോട്ടയത്തു നടന്ന സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു. നേതാക്കളായ കെ. അംബുജാക്ഷന്‍, ഇളം ചെഗുവേര, പ്രഭാകരന്‍ രാജേന്ദ്രന്‍, അരുണ്‍ഘോട്ട് പി.എം. വിനോദ്, ഡി.ആര്‍. വിനോദ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments