Breaking...

9/recent/ticker-posts

Header Ads Widget

'ശീമാട്ടി യങ്ങി'ന്റെ അഞ്ചാമത്തെ ഷോറൂം പാലായില്‍



ഏറ്റവും പുതുമയുള്ള ഫാഷന്‍  വസ്ത്രശേഖരം പുതുതലമുറയ്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ട് ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാന്‍ഡ് 'ശീമാട്ടി യങ്ങി'ന്റെ അഞ്ചാമത്തെ ഷോറൂം പാലായില്‍  പ്രവര്‍ത്തനം ആരംഭിച്ചു. വുമണ്‍സ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നീ വിഭാഗങ്ങളും വൈറ്റ് വെഡിങ് ഗൗണുകളുടെ എക്‌സ്‌ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും' ഉള്‍പ്പടെ മൂന്ന് നിലകളിലായാണ് പാലായില്‍ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. പാലാ എം എല്‍ എ മാണി സി കാപ്പന്റെയും പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്റെയും സാന്നിധ്യത്തില്‍ ശീമാട്ടി സി.ഇ. ഒ ബീന കണ്ണന്‍  ഉദ്ഘാടനം നിര്‍വഹിച്ചു.

 വൈറ്റ് വെഡിങ് ഗൗണുകളുടെ എക്‌സ്‌ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റി'ന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെന്‍ഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകളും വൈറ്റ് വിവാഹ ഗൗണുകളുടെ ഏറ്റവും വലിയ ശേഖരവും ഉള്‍പ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയര്‍ ഫീറ്റിലാണ് പാലായിലെ യങ്ങ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്.  ഉയര്‍ന്ന നിലവാരവും ഫാഷനബിളുമായ കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍ വൈറ്റ് വെഡിങ് ഗൗണുകളും സാരികളും ഇനി പാലാക്കാര്‍ക്ക് യങ്ങില്‍ നിന്ന് ലഭിക്കുമെന്നും  പാലായിലെ ജനങ്ങള്‍ ശീമാട്ടിയെ സ്വീകരിച്ചതില്‍ അതിയായ സ്‌നേഹവും സന്തോഷവുമുണ്ടെന്നും  ബീന കണ്ണന്‍ പറഞ്ഞു. പാലാ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പില്‍ എന്നിവരും  കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. പാലായ്ക്ക്  പുറമെ കൊച്ചി, കോട്ടയം, തിരൂര്‍, കോഴിക്കോട് ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളില്‍ ശീമാട്ടി യങ്ങിന്റെ ഷോറൂമുകളുണ്ട്. കൂടുതല്‍ യങ്ങുകള്‍ ഉടനെത്തന്നെ തുറക്കും എന്ന് ബീന കണ്ണന്‍ പറഞ്ഞു. ഏറ്റവും മികച്ച ഫാഷന്‍ അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ശീമാട്ടിഒരുക്കുന്നത്.





Post a Comment

0 Comments