ഗാന്ധിജയന്തിയോടനുബന്ധിച്ച് ഏറ്റുമാനൂര്‍ SFS സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കിടങ്ങൂര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പുതിയ തലമുറയെ വായനയിലേയ്ക്ക് കൊണ്ടു വരാനും ഗ്രാമീണ വായനശാലകള്‍ അന്യം നിന്നു പോകാതിരിക്കുവാനുമുള്ള കരുതലുമാണ് നല്ല പാഠം പ്രവര്‍ത്തകര്‍ ലൈബ്രറി ശുചീകരണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ ലൈബ്രറി പെയിന്റടിച്ച് വൃത്തിയാക്കി. ലൈബ്രറിയിലേയ്ക്ക് നൂറോളം പുസ്തകങ്ങള്‍ ശേഖരിച്ച് കൈമാറി. ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ഭജന്‍സ് ആലപിക്കുകയും ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് കുട്ടികള്‍ക്കായി ബോധവത്കരണവും നടത്തി. എസ്.എഫ്.എസ് സ്‌കൂളിലെ ലൈബ്രറിയന്മാരുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ തരംതിരിച്ച് നമ്പര്‍ നല്‍കി. വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ റവ: ഫാ. കെല്‍വിന്‍ ഓലിക്കുന്നേല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബിനോദ് പുത്തന്‍പുരയ്ക്കലും ചേര്‍ന്ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്റ് സി.എന്‍ രാമകൃഷ്ണന്‍ നായര്‍ക്ക് കൈമാറി. പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പറപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ. റോയി പി. കെ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. കെല്‍വിന്‍ ഓലിക്കുന്നേല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബിനോദ് പുത്തന്‍പുരയ്ക്കല്‍ പഞ്ചായത്തംഗം ദീപ സുരേഷ് ,രാജേഷ് മോനിപ്പള്ളിയില്‍, KK റജി മോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments