Breaking...

9/recent/ticker-posts

Header Ads Widget

എസ്എന്‍ഡിപി യോഗത്തിനെതിരെ ഫയല്‍ ചെയ്ത കേസ് സുപ്രീംകോടതി തള്ളി



എസ്.എന്‍.ഡി.പി.യോഗത്തെ ലിക്വിഡേറ്റ് ചെയ്യണം എന്നും, റിസീവര്‍ ഭരണത്തിലേയ്ക്ക് കൊണ്ടു പോകണം എന്നു പറയുന്നത് പ്രസ്ഥാനത്തെ തകര്‍ക്കുവാനും രാഷ്ട്രീയക്കാരുടെ കൈയ്യില്‍ തളച്ചിടാനുമാണെന്നും  പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ സ്വയം നശിക്കുകയെ ഉള്ളു എന്നും എസ് എന്‍ ഡി പി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിനെതിരെ  ഫയല്‍ ചെയ്ത കേസ് സുപ്രീംകോടതി തള്ളിയതില്‍  സന്തോഷം രേഖപ്പെടുത്തിയും, വെള്ളാപ്പള്ളി നടേശന്‍ നേതൃത്വമേകുന്ന യോഗ നേതൃത്വത്തിന് പിന്തുണയര്‍പ്പിച്ചും മീനച്ചില്‍ യൂണിയന്‍ ഭാരവാഹികളുടെയും, വിവിധ ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ പാലാ ടൗണ്‍ ചുറ്റി നടന്ന ആഹ്‌ളാദപ്രകടനത്തിന്റെ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യോഗത്തെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ആശ്വാസം പകരുന്നതും യോഗ വിരുദ്ധര്‍ക്ക് കനത്ത തിരിച്ചടിയുമാണ് സുപ്രീം കോടതിയില്‍ നിന്നും എസ് എന്‍ ഡി പി യോഗത്തെ പിരിച്ചുവിടുവാന്‍ കഴിയുകയില്ല എന്ന സുപ്രധാന വിധിയിലൂടെ ഉണ്ടായത് എന്ന് യൂണിയന്‍ കണ്‍വീനര്‍ ഉല്ലാസ് മതിയത്ത് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. യൂണിയന്‍ വൈസ് വൈസ് ചെയര്‍മാന്‍ സജീവ് വയലാ സ്വാഗതം പറഞ്ഞ യോഗത്തില്‍ ജോയിന്‍ കണ്‍വീനര്‍ ഷാജി തലനാട്, സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, സുധീഷ് ചെമ്പന്‍കുളം, സാബു പിഴക്, സജി ചെന്നാട്, വനിതാസംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വ്വാ മോഹന്‍, കണ്‍വീനര്‍ സംഗീതാ അരുണ്‍, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ അരുണ്‍ കുളംമ്പള്ളി, കണ്‍വീനര്‍ ഗോപകുമാര്‍ പിറയാര്‍, വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. വെള്ളപ്പാട് യൂണിയന്‍ ആസ്ഥാനത്ത് നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ജംഗ്ഷനില്‍ സമാപിച്ചു. യൂണിയന്‍ പരിധിയിലെ വിവിധ ശാഖായോഗങ്ങളില്‍ നിന്നായി നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.



Post a Comment

0 Comments