Breaking...

9/recent/ticker-posts

Header Ads Widget

പാഴ് വസ്തുക്കളില്‍ നിന്ന് കരകൗശല ഉല്‍പന്നങ്ങള്‍



മാലിന്യമുക്തം നവകേരളം,സ്വാച്ഛതാ ഹീ സേവ ക്യാമ്പയിനുകളുടെ ഭാഗമായി മണര്‍കാട് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാന്‍ കുട്ടികള്‍ പാഴ് വസ്തുക്കളില്‍ നിന്ന്  കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചത് ശ്രദ്ധേയമായി.  ക്യാമ്പയിന്റെ ഭാഗമായി ചിത്രരചനാ മത്സരം, ക്വിസ് മത്സരം എന്നിവയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തി. 


മണര്‍കാട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി അന്‍പതിലധം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക്   മണര്‍കാട് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വച്ച്  മൊമന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിവിധ സ്‌കൂളുകളിലെ എന്‍ എസ് എസ്, എസ് പി ജി വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി ജോണ്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ബിജു കെ സി, അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് പി ടി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് രവിന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ മണര്‍കാട് ഇന്‍ഫന്റ് ജീസസ് സ്‌ക്കൂള്‍, മൗണ്ട് മേരി സ്‌ക്കൂള്‍, സെന്റ് മേരീസ് സ്‌ക്കൂള്‍, ഗവ.എല്‍ പി സ്‌ക്കൂള്‍ മണര്‍കാട് എന്നീ സ്‌കൂളുകള്‍ മികച്ച വിജയം കരസ്ഥമാക്കി.

Post a Comment

0 Comments