മുന്‍ എംഎല്‍എ പി.സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍മാര്‍, നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പള്ളിമുറ്റത്ത് എത്തിയിരുന്നു. സുരേഷ് ഗോപിക്ക് വല്യച്ഛന്റെ തിരുസ്വരൂപം ഫൊറോനാ വികാരി ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ സമ്മാനിച്ചു. സുരേഷ് ഗോപിയെ കാണാന്‍ എത്തിയ ഭിന്നശേഷിക്കാരന്‍ ആയ യുവാവിനെ ഓട്ടോറിക്ഷയ്ക്ക് സമീപം എത്തി അദ്ദേഹം സന്ദര്‍ശിച്ചു. നിരവധി ആളുകള്‍ നിവേദനങ്ങളുമായി സുരേഷ് ഗോപിയെ സമീപിച്ചെങ്കിലും എല്ലാം ജില്ലാ പ്രസിഡന്റ് മുഖാന്തരം കൈമാറാനാണ് അദ്ദേഹംആവശ്യപ്പെട്ടത്.
0 Comments