Breaking...

9/recent/ticker-posts

Header Ads Widget

എട്ടാമത് സാങ്കേതിക കലാമേള സംയുക്ത 8.0, 18നു നടക്കും



പാത്താമുട്ടം സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ കംബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന എട്ടാമത് സാങ്കേതിക കലാമേള സംയുക്ത 8.0, 18നു നടക്കും. രാവിലെ 10നു പ്രിന്‍സിപ്പല്‍ ഡോ. ടി. സുധ ഉദ്ഘാടനം ചെയ്യും. ആര്‍ട്‌സ്, സയന്‍സ്, ഹ്യുമാനിറ്റിസ്, കൊമേഴ്‌സ് മേഖലകളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക-കലാ-വിനോദവിഭാഗങ്ങളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.  


വിവിധ സാംസ്‌കാരിക ഇനങ്ങളും കായിക ഇനമായി ഫുട്ബാള്‍ മത്സരവും സംയുക്തയുടെ ഭാഗമായി നടക്കും. 14 ഇനങ്ങളിലായി എഴുപതിനായിരം രൂപയുടെ സമ്മാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത 8.0 ചീഫ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫസര്‍ അന്‍സു മറിയം ചെറിയാന്‍, അസിസ്റ്റന്റ് പ്രഫസര്‍ എസ്. ആവണി, പിആര്‍ഒ ടോം ദാസ്, വിദ്യാര്‍ഥികളായ ജൊഹാന്‍ എം. സക്കറിയ, അപര്‍ണ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments