രാമപുരം പഞ്ചായത്തിനെയും കരൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന താമരമുക്ക് -അന്തിനാട് പള്ളി റോഡും പാലവും തകര്‍ന്നു കിടക്കുന്നത് ജനങ്ങളെ വലയ്ക്കുന്നു. എഴുപതു വര്‍ഷം പഴക്കമുള്ള ഈ റോഡിന്റെ നവീകരണം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നു. റോഡിനോടുള്ള അവഗണക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പോലും തടഞ്ഞു വെച്ചിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ പ്രധിഷേധമുയരുന്നത്.
.
എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണവും കരാരുകാര്‍ ഏറ്റെടുക്കുന്നില്ല. റോഡിന്റെ നവീകരണത്തിന് ഗവണ്‍മെന്റിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും ആവശ്യമുയരുന്നു. യോഗത്തില്‍ യുഡിഎഫ് നേതാക്കളായ മോളി പീറ്റര്‍,കെ.കെ ശാന്തറാം, സ്മിത ഗോപാലകൃഷ്ണന്‍, ജയചന്ദ്രന്‍ കീപ്പാറമല, o r കരുണാകരന്‍, മാത്യു ജേക്കബ് പാമ്പക്കല്‍,മാത്തുകുട്ടി ജോസഫ്,രഞ്ജിത്ത് സലിം സജീവ് ഓടയ്ക്കല്‍, സാബു മ്ലാവില്‍,ജ്യോതിഷ് ജോസഫ് അന്തിനാട്, സാജു തെങ്ങുംപ്പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments