തപസ്യ കലാസാഹിത്യ വേദി കാണക്കാരി യൂണിറ്റ് ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും കാണക്കാരി എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്നു. തപസ്യ യൂണിറ്റിന്റെയും സാംസ്‌കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടനം ചലച്ചിത്രതാരം കൃഷ്ണപ്രസാദ് നിര്‍വഹിച്ചു. യുവ സോപാന സംഗീതജ്ഞന്‍ മഞ്ജുകേശ് വയലായുടെ സോപാനസംഗീതത്തോടെയാണ് തപസ്യ കലസാഹിത്യ വേദിയുടെ ഉദ്ഘാടന ഭദ്രദീപം തെളിയിച്ചത്.
തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ് ജെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായര്‍ വിശിഷ്ട അതിഥിയായിരുന്നു. തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി രാജു ടി പത്മനാഭന്‍, ജില്ല സമന്വയ സമിതി അംഗം ദിനീഷ് കെ പുരുഷോത്തമന്‍, യൂണിറ്റ് സെക്രട്ടറി കെ സി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ എം സി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
0 Comments