Breaking...

9/recent/ticker-posts

Header Ads Widget

നീലിമംഗലം മുസ്ലീം ജമാ അത്തില്‍ മോഷണം.



സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തില്‍ മോഷണം. നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം അപഹരിച്ചു. എത്രരൂപ നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രണ്ടു മാസത്തെ പണം  നഷ്ടമായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പള്ളിയുടെ മതില്‍കെട്ടിനുള്ളിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. രാവിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് മോഷണം നടന്ന വിവരം കണ്ടത്. തുടര്‍ന്ന് വിവരം ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. 

തുടര്‍ന്ന്, ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. പൊലീസ് നടപടികള്‍ ആരംഭിച്ചു.  നീലിമംഗലത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കാണിക്കവഞ്ചിയും നേര്‍ച്ചപ്പെട്ടിയും മോഷണം നടക്കുന്നത് വ്യാപകമായതായി നാട്ടുകാര്‍ പറയുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ പരിശോധന ശക്തമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ ആരാധനാലയങ്ങളില്‍ മോഷണം വ്യാപകമാകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.



Post a Comment

0 Comments