പാലായില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ തിരുനാളിനോട് അനുബന്ധിച്ച് തിരുക്കുടുംബ സംഗമം നടത്തി. പാലാ പഴയ പള്ളി പാരിഷ് ഹാളില്‍ രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച സംഗമം ഡോ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തില്‍ അധ്യക്ഷനായിരുന്നു.
മോണ്‍. ജോസഫ് മലേപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ഉണ്ടായിരിന്നു. ഫാ.ജോണ്‍ മറ്റമുണ്ടയില്‍ ,തങ്കച്ചന്‍ കാപ്പന്‍ ജോഷിവട്ടക്കുന്നേല്‍, ബേബി ജോസഫ്, ബെന്നി ജോണ്‍, ജോര്‍ജുകുട്ടി മേനോoപറമ്പില്‍, ഡോ.കെ കെ ജോസ്, രാജീവ് കൊച്ചുപറമ്പില്‍, ബോസ് മാന്‍ നെടുമ്പാലക്കുന്നേല്‍ തുടങ്ങിയവര്‍ സംഗമത്തില്‍ സംസാരിച്ചു. ഫാ.ജോസഫ് ആലഞ്ചേരി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
0 Comments