Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിന്‍ തട്ടി യുവാവ് മരിച്ചു.



കോട്ടയം മൂലവട്ടം പൂവന്‍തുരുത്തില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൂവന്‍തുരുത്ത് പാക്കില്‍ ചിറയില്‍ ജിബിന്‍ ഷൈജു (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെ പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന പാലക്കാട് അമൃത എക്സ്പ്രസാണ് യുവാവിനെ ഇടിച്ചത്. 


അപകട വിവരം ലോക്കോ പൈലറ്റ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതര്‍ വിവരം ചിങ്ങവനം പൊലീസിനു കൈമാറി. തുടര്‍ന്ന് നാട്ടുകാരും റെയില്‍വേ  , ചിങ്ങവനം പൊലീസ് അധികൃതരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.  സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് പാക്കില്‍ സെന്റ് തേരേസാസ് പള്ളി സെമിത്തേരിയില്‍ നടക്കും.


Post a Comment

0 Comments