രാമപുരം ഉപജില്ലാ ശാസ്‌ത്രോത്സവം 'ഇന്‍സ്‌പെര നെക്‌സ് 2024' ന് വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്‌കൂളില്‍ തുടക്കമായി. ഫ്രാന്‍സിസ് ജോര്‍ജ് MP ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ശാസ്ത്രാവബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള നല്ല പൗരന്‍മാരായി വളരണമെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എം.പി. പറഞ്ഞു.
വിദ്വാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാസത്രാവബോധം പരിപോഷിപ്പിക്കുന്നതിനുള്ള അവസരമാണ് ശാസ്‌ത്രോത്സവം എന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 8, 9, 10 തീയതികളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ആദ്യദിനത്തില്‍ പ്രവര്‍ത്തിപരിചയ ITമേളയും 9ന് ശാസ്ത്ര ഗണിതശാസ്ത്രമേളകളും ഒക്ടോബര്‍ 10ന് സാമൂഹ്യശാസ്ത്രമേളയും നടക്കും. മൂന്ന് ദിവസങ്ങളിലായ് 2000 ത്തോളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും.
സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി യോഗത്തില്‍ അധ്യക്ഷനായിരുന്നു രാമപുരം എ.ഇ.ഒ സജി കെ.ബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് ആക്ടിങ്പ്രസിഡന്റ് ഷൈനി ജോസ്, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അലക്സ് ടി. ജോസഫ് , ഡെന്‍സി ബിജു, ജോസ് കോനുകുന്നേല്‍, പ്രസന്ന സോമന്‍, ബിന്‍സി ടോമി, ഷൈനി ബേബി, വാകക്കാട് സെന്റ് പോള്‍സ് ചര്‍ച്ച് പ്രോവികാര്‍ ഫാ. എബ്രാഹം തകിടിയേല്‍, ജോണ്‍സണ്‍ പാറക്കല്‍, മ ഡാരി മാറാമറ്റം, ബിജോ അഞ്ചുകണ്ടത്തില്‍, രാമപുരം എച്ച്. എം. ഫോറം സെക്രട്ടറി രാജേഷ് , പി.ടി.എ പ്രസിഡന്റ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments