ഉഴവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ OLLHSS ലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നടന്നു. നെല്ലമറ്റം കപ്പടകുന്നേല്‍ അംഗന്‍വാടിയില്‍ നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ പ്രിയ സജോ, അംഗന്‍വാടി അധ്യാപിക മിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനിമോള്‍ ഡി, ആരോഗ്യപ്രവര്‍ത്തകരായ സി സന്ധ്യ, ജിസ്മോള്‍ ജോബി, മോളി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അംഗന്‍വാടിയുടെ മുന്‍പില്‍ സ്‌നേഹരാമം പൂന്തോട്ട നിര്‍മാണവും നടന്നു.
0 Comments