കടപ്ലാമറ്റം മേരിമാതാ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്താന്‍ ലക്ഷ്യമിട്ട നടപ്പാക്കിയ പച്ചക്കറി കൃഷിയോടനുബന്ധിച്ച് പയര്‍, വെണ്ട, തക്കാളി, ചീനി, ചീര തുടങ്ങിയവയാണ് ഗ്രോബാഗുകളില്‍ വളര്‍ത്തിയത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ മോബി മാത്യു നിര്‍വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ജോണ്‍ കൂറ്റാരപ്പള്ളില്‍, വൈസ് പ്രിന്‍സിപ്പല്‍ റാണിമനു, അനില്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments