മുന്‍കാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി വരുത്തി മുനമ്പം പ്രദേശത്തെ കുടിയിറക്ക് ഭീഷണി നേരിടുന്ന 600ല്‍ പരം കുടുബങ്ങളെ സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയായ വഖഫ് നിയമം ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും സജി ആരോപിച്ചു.
മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരപന്തലിലെത്തി സമരത്തിന് പിന്‍തുണയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വേളാങ്കണ്ണിമാതാ പള്ളി വികാരിയും, സമരസമിതി രക്ഷാധികാരിയുമായ ഫാ: അന്റണി സേവ്യര്‍ , നിരാഹാസമരത്തിന് നേതൃത്വം നല്‍കുന്ന ബെന്നി കുറുപ്പശ്ശേരി, ബെന്നി കല്ലിങ്കല്‍ എന്നിവരുമായി കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് നേതാക്കള്‍ ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലൗജിന്‍ മാളിയേക്കല്‍, മോഹന്‍ദാസ് ആമ്പലാ റ്റില്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ജോജോ പനക്കല്‍, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ജോഷി പള്ളുരുത്തി, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജു മാധവന്‍, അഖില്‍ ഇല്ലിക്കല്‍, ജോര്‍ജ്ജ് സി ജെ എന്നിവരും പങ്കെടുത്തു.
0 Comments