Breaking...

9/recent/ticker-posts

Header Ads Widget

ഉത്തരവ് പാലിച്ചാല്‍ ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടത്താന്‍ കഴിയില്ലെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍.



കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവ് പാലിച്ചാല്‍ ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടത്താന്‍ കഴിയില്ലെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. കേരളത്തില്‍  ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് വെടിക്കെട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം തൃശ്ശൂര്‍ പൂരത്തിന് പോലും വെടിക്കെട്ട് നടത്താന്‍ കഴിയാതെ വരും.  ഈ തീരുമാനം പ്രതിഷേധാര്‍ഹമാണന്നും ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കത്തു നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവ് പിന്‍വലിപ്പിക്കാന്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


.


Post a Comment

0 Comments