Breaking...

9/recent/ticker-posts

Header Ads Widget

രണ്ടാമത് ഷിബ്സ് ഓപ്പണ്‍ 2024 ന് സെന്റ് തോമസ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി



പാലാ സെന്റ് തോമസ് കോളേജിന്റെയും ഷിബ്‌സ് സ്‌കൂള്‍ ഓഫ് ബാഡ്മിന്റണ്‍ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഷിബ്സ് ഓപ്പണ്‍ 2024 ന് സെന്റ് തോമസ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. കോട്ടയം ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ അംഗീകാരത്തോടുകൂടി നടത്തുന്ന  ടൂര്‍ണമെന്റില്‍ കോട്ടയം ജില്ലയിലെ 52 ല്‍ പരം സ്‌കൂളുകളില്‍ നിന്നും 150 കുട്ടികളാണ് പങ്കെടുക്കുന്നത്. സെന്റ്‌തോമസ് കോളേജ് പ്രിന്‍സിപ്പല്‍ Dr സിബി ജെയിംസ്  ഉദ്ഘാടനം  നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ സാല്‍വിന്‍ കാപ്പിലിപറമ്പില്‍, ബര്‍സാര്‍ ഫാദര്‍ മാത്യു ആലപ്പാട്ട് മേടയില്‍,  ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ട്രഷറര്‍ ബിജുമോന്‍ ജോര്‍ജ്, പ്രദീപ് പി പ്രഭ, ഷിബു ജി  എന്നിവര്‍ സന്നിഹിതരായിരുന്നു.


.




Post a Comment

0 Comments