ശിശുദിനാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അലുമ്‌നി അസോസിയേഷന്റെയും എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ക്രിയേറ്റീവ് ക്വെസ്റ്റ് 2K24 സംഘടിപ്പിച്ചു. LKG മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ചിത്രരചന, പ്രസംഗം, ഉപന്യാസം തുടങ്ങിയ വിവിധ മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്..
ഡോ. മാത്യൂസ് ടി തെള്ളി ഉദ്ഘാടനം ചെയ്തു.അലുംമ്‌നി അസോസിയേഷന്‍ സെക്രട്ടറി ഡോ. അലക്‌സ് ജോര്‍ജ്, അഗസ്റ്റസ് റോയി വാണിയപ്പുര, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീനാമ്മ മാത്യു അലുമ്‌നി ഭാരവാഹികളായ ഫാ.ജോസഫ് പുഴക്കര , ഗോപാലകൃഷ്ണന്‍, പ്രൊഫ. സി.എം. ജോര്‍ജ്, കൃഷ്ണകുമാര്‍ , ഡോ. ജിലു ആനി ജോണ്‍ , തോമസ് മേനമ്പറമ്പില്‍ , ജോ സെബാസ്റ്റ്യന്‍. സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ സച്ചിന്‍ സി മറ്റത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 Comments