അതിരമ്പുഴ സെന്റ് മേരിസ് എല്‍.പി സ്‌കൂളില്‍ 2024 -25 അധ്യയന വര്‍ഷത്തെ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ഹലോയ്‌സ് 2K24 സംഘടിപ്പിച്ചു. പഞ്ചായത്ത മെമ്പര്‍ ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ മാത്യു സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ മാനേജര്‍ റവ സിസ്റ്റര്‍ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ് കുര്യന്‍ ദേശീയ സമ്പാദ്യ പദ്ധതിയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ചു. മാസ്റ്റര്‍ അബി ജയരാജ് ദേശീയ സമ്പാദ്യ പദ്ധതിയിലേക്കുള്ള ആദ്യവിഹിതം നല്‍കി.. അധ്യാപക പ്രതിനിധി ലീനാമോള്‍ കെ.വി., പ്രോഗ്രാം കണ്‍വീനര്‍ ശാലിനി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ മെമെന്റോ നല്‍കി ആദരിച്ചു.
0 Comments