വെറ്ററന്‍സ് അത്ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 44-ാമത് സംസ്ഥാന തല കായിക മത്സരങ്ങള്‍ 2024 നവംബര്‍ 9, 10 തീയതികളില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തും. അത്‌ലറ്റിക്ക് ഫെഡറേഷനും വേള്‍ഡ് അത്‌ലറ്റിക്സും അംഗീകരിച്ച എല്ലാ കായിക ഇനങ്ങളും ഈ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 വയസ്സു മുതല്‍ 100 വയസ്സുവരെ
യുള്ള ഏകദേശം 500 ദേശീയ അന്തര്‍ദേശീയ പുരുഷ, വനിത കായിക പ്രതിഭകള്‍ ഈ കായികമേളയില്‍ കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന കായിക താരങ്ങളെ 2025 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന 44-മത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതാണ്. വാഫി സംസ്ഥാന പ്രസിഡണ്ട് അഡ്വ.വി.ഗിരീശന്റെ അദ്ധ്യക്ഷതയില്‍ നവം 9 ന് ചേരുന്ന സമ്മേളനത്തില്‍ 44-ാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം മാണി സി. കാപ്പന്‍ MLA നിര്‍വഹിക്കും. പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍,.ജോസ് കെ.മാണി എം.പി, വാഫി സംസ്ഥാന സെക്രട്ടറി അശോകന്‍ കുന്നുങ്ങല്‍, പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിബി ജെയിംസ്, പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ എന്നിവര്‍ പങ്കെടുക്കും. നവംബര്‍ 10 ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദഘാടനം ചെയ്യും. സമ്മാനദാനം പാലാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സദന്‍ കെ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.വി.ഗിരീശന്‍ (വാഫി സംസ്ഥാന പ്രസിഡണ്ട്), അശോകന്‍ കുന്നുങ്ങല്‍ (വാഫി സംസ്ഥാന സെക്രട്ടറി), പി.കെ.ജോസ് (വാഫി സംസ്ഥാന വൈസ് പ്രസിഡണ്ട്), കെ.ജി.എസ്.കുമാര്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ. എം.ബി. രഘുനാഥന്‍ നായര്‍ (വാഫി കോട്ടയം ജില്ലാ പ്രസിഡണ്ട്) എന്നിവര്‍ പങ്കെടുത്തു.
0 Comments