വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 44-ാമത് സംസ്ഥാന വെറ്ററന്‍സ് കായിക മേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. കായിക മത്സരങ്ങള്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് അഡ്വ. വി ഗിരീശന്‍ അധ്യക്ഷനായിരുന്നു. 40 മുതല്‍ 94 വയസ് വരെയുള്ളവരാണ് ചുറുചുറുക്കോടെ ട്രക്കിലും ഫീല്‍ഡിലും ഇറങ്ങി വിവിധ മത്സരങ്ങളില്‍ പങ്കെടുത്തത്. മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും.
0 Comments