Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ 66-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10 ഞായറാഴ്ച നടക്കും



ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ്  അസോസിയേഷന്റെ 66-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10 ഞായറാഴ്ച കോട്ടയം കോടിമത സുമംഗലി ആഡിറ്റോറിയത്തില്‍ നടക്കും . 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്യും .സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് അദ്ധ്യക്ഷനായിരിക്കും. കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വയനാട് സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍  ഫ്രാന്‍സിസ് ജോര്‍ജ് എം.പി.യും താലൂക്ക് - ജില്ലാ അവാര്‍ഡുകള്‍   തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും, അപ്രീസിയേഷന്‍ അവാര്‍ഡുകള്‍ കോട്ടയം മുന്‍സിപ്പല്‍ കൗണ്‍സിലര്‍  വിനു ആര്‍. മോഹനും വിതരണം ചെയ്യും.


.



സമ്മേളനത്തില്‍  കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ എയ്ഡഡ് കോളേജുകളിലെ  പതിനഞ്ചോളം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. സംഘടനയുടെ  നേതൃത്വത്തില്‍ പത്ത് ഭവനങ്ങള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച നല്‍കിയിട്ടുണ്ട്.  വയനാട്  ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട അസോസിയേഷന്‍ അംഗമായ വിജയകുമാറിന്, അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുകയില്‍ നിന്ന് 2750000/- രൂപ ഉപയോഗിച്ച് ഒരു പുതിയ വീടും ഏഴ് സെന്റ് സ്ഥലവും വാങ്ങി നല്‍കുന്നതിന്റ Documentation നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ബാക്കിയുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നതിനായി . മന്ത്രി V.N. വാസവന്  കൈമാറും . സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗികള്‍ക്ക് ചികില്‍സാ സഹായവും നല്‍കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്വര്‍ണ്ണത്തെ വെല്ലുന്ന മുക്കുപണ്ട ഉരുപ്പടികള്‍ കൊണ്ടുവന്ന് പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെ നടപടി വേണമന്നും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ ആക്ട് ഭേദഗതി ചെയ്യണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് ,ജനറല്‍ സെക്രട്ടറി കെ.കെ. ഗോപു,  ട്രഷറര്‍ ജയചന്ദ്രന്‍ മറ്റപ്പള്ളില്‍, വൈസ് പ്രസിഡന്റ് ലംബോച്ചന്‍ മാത്യു, ജില്ലാപ്രസിഡന്റ് ഡിക്‌സണ്‍ പെരുമണ്ണില്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Post a Comment

0 Comments