മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും കോട്ടയം ലയണ്‍സ് ക്ലബ്ബും സംയുക്തമായി 68-ാമത് കേരളപ്പിറവി ദിനാഘോഷം നടത്തി. കേരളപ്പിറവി ദിനത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ വെങ്കടാചലം ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുസമ്മേളനത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സിറിയക് തോമസ് മുഖ്യാതിഥിയായിരുന്നു കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ ഡോ ജെയിംസ് മുല്ലശ്ശേരി അധ്യക്ഷനായിരുന്നു. ലയണ്‍സ് ക്ലബ് മെമ്പര്‍മാരായ മധു എം.വി, പ്രിന്‍സ് സ്‌കറിയ, സജീവ് വി.കെ, സുരേഷ് ജെയിംസ് വഞ്ചിപ്പാലം, ലേഖ മധു ,സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഫാഷന്‍ ഷോയും അരങ്ങേറി. കേരള ശ്രീമാന്‍- മലയാളി മങ്ക മത്സരങ്ങളും കൗതുകക്കാഴ്ചയായി.
0 Comments