കടുത്തുരുത്തി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 68-ാമത് കേരളപ്പിറവി ദിനാഘോഷവും ഹരിത വിദ്യാലയ പ്രഖ്യാപനവും നടന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും 'ആ നെല്ലിമരം പുല്ലാണ് 'എന്ന പുസ്തകത്തിന്റെ രചയിതാവുമായ രജനി പാലാമ്പറമ്പില്‍ വിശിഷ്ടാതിഥിയായിരുന്നു.സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ 'നന്മൊഴി തേന്‍മൊഴി മലയാളം' എന്ന പതിപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നയന ബിജു പ്രകാശനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സുമേഷ് കുമാര്‍ എ.എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തന്‍കാല ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, വാര്‍ഡ് മെമ്പര്‍ ടോമി നിരപ്പേല്‍ , എസ്എംസി കണ്‍വീനര്‍ ഇന്ദുലേഖ ,പിടിഎ വൈസ് പ്രസിഡണ്ട് രജീഷ് കുമാര്‍ ,പ്രിന്‍സിപ്പാള്‍ ജോബി വര്‍ഗീസ്, ഹെഡ്മിസ്‌ട്രെസ് ഡോ യു ഷംല, സീനിയര്‍ അസിസ്റ്റന്റ് ഡോ: ആശാ ദേവ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളുംനടന്നു.
0 Comments