പഞ്ചാരിമേളം കൊഴുപ്പിച്ച് 8 വയസ്സിനും 16 വയസ്സിനുമിടയില്‍ പ്രായമുള്ള പത്ത് കുട്ടികളുടെ അരങ്ങേറ്റം നടന്നു. പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തില്‍ രാമപുരം ബാലാജി ശ്രീകുമാര്‍ വാര്യരുടെ ശിക്ഷണത്തില്‍ പരിശീലിച്ച പത്ത് കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റമാണ് നടന്നത്. രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ഇവരുടെ അരങ്ങേറ്റം നടത്തിയത്.
ചടങ്ങില്‍ മുഖ്യതിഥിയായിരുന്ന
മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരിക്ക് ദക്ഷിണ സമര്‍പ്പിച്ച ശേഷമാണ് മേള അരങ്ങേറ്റം ആരംഭിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍ അരങ്ങേറ്റ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചെണ്ട, ഇടയ്ക്ക എന്നീ വാദ്യങ്ങള്‍ അഭ്യസിച്ച കുടക്കച്ചിറ വിദ്യാദിരാജാ സേവാമിഷന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യഗായത്രി ശ്രീകുമാര്‍ വാര്യര്‍ക്ക് മേളാസ്വാദക സംഘത്തിന്റെ ഉപഹാരം കൊണ്ടമറുക് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി സമ്മാനിച്ചു. ദേവസ്വം ഭാരവാഹികളായ പ്രസിഡന്റ് കെ.ബി. അനില്‍കുമാര്‍, സെക്രട്ടറി പി. രാധാകൃഷ്ണന്‍, ഇ.കെ. ശശി, എം.സി. രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
യദുകൃഷ്ണന്‍ മധുകുമാര്‍ (പാലാ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി), സിദ്ധാര്‍ത്ഥ് ഷിബു (അമനകര ചാവറ സ്‌കൂള്‍ വിദ്യാര്‍ഥി), എസ്. അശ്വന്ത് (ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി), അഭിനവ് എം. നായര്‍ (പൂവക്കുളം ഗവ. യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി), അഭിജിത് എം. നായര്‍ (പൂവക്കുളം ഗവ. യു.പി. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി), സിദ്ധാര്‍ത്ഥ് സുരേഷ് (രാമപുരം സെന്റ്. അഗസ്റ്റിന്‍ എച്ച്.എസ്.എസ്. എട്ടാം ക്ലാസ് വിദ്യാര്‍ഥി), ആദിത്യ എസ്. നായര്‍ (കൂത്താട്ടുകുളം മേരിഗിരി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി), മിഥുന്‍ ഗോപകുമാര്‍ (ഐങ്കൊമ്പ് ' അംബിക വിദ്യാഭവനിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി), എസ്. ആശ്രയ് (കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി), ദേവവ്രത് റാം (പൂവക്കുളം ഗവ. യു.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ അരങ്ങേറിയത്.
0 Comments