കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന 'ലീഡേഴ്‌സ് സമ്മിറ്റ് ' നവം 9ന് കോട്ടയത്ത് നടക്കും. യുവത്വം നവകേരള നിര്‍മ്മിതിക്ക് എന്ന മുദ്രാവാക്യവുമായി വരുന്ന ഒരു വര്‍ഷക്കാലത്തെ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായാണ് കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന 'ലീഡേഴ്‌സ് സമ്മിറ്റ് ' നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പേരൂര്‍ കാസാ മരിയ സെന്ററിലെ കെ.എം. മാണി നഗറിലാണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാത്രം പങ്കെടുക്കുന്ന ഏകദിന ക്യാമ്പ് നടക്കുന്നത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍ , ജില്ലാ പ്രസിഡണ്ടുമാര്‍, ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിമാര്‍, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ മാത്രമാണ് ക്യാമ്പില്‍ സംബന്ധിക്കുന്നത്. ഡിസംബര്‍ ആദ്യവാരം യുവ രക്തദാന സേനയുടെ സംസ്ഥാനതല രൂപീകരണം. നടക്കും.
14 ജില്ലകളിലും സംഘടിപ്പിക്കുന്ന കേരളാ യൂത്ത് ഫ്രണ്ട് എം ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങളെ സജ്ജരാക്കുന്നതിനായി സംസ്ഥാനത്തുടനീളം പഞ്ചായത്തടിസ്ഥാനത്തില്‍ യുവജന നിശാ ക്യാമ്പുകള്‍, സംഘടിപ്പിക്കും. കേന്ദ്ര സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകള്‍ നികത്താത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ പ്രചാരണ-പ്രക്ഷോഭ പരിപാടികള്‍, പാര്‍ട്ടി ചെയര്‍മാനെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കല്‍, സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ ശില്പശാലകള്‍, ഹെല്പ് ഡെസ്‌ക്, തുടങ്ങി വിവിധ ,പരിപാടികള്‍ക്ക് ക്യാമ്പ് അന്തിമ രൂപം നല്‍കും. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി 'ലീഡേഴ്‌സ് സമ്മിറ്റ് ' ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തും. പാര്‍ട്ടി വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എക്‌സ് എ. പി, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്‍.ജയരാജ് എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, കേരളാ യൂത്ത്ഫ്രണ്ട് എം ചുമതലയുള്ള സംസ്ഥാന സെക്രട്ടറി അഡ്വ അലക്‌സ് കോഴിമല, കേരളാ കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സാജന്‍ തൊടുക എന്നിവര്‍ സംസാരിക്കും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഷെയ്ക്ക് അബ്ദുള്ള, ജനറല്‍ സെക്രട്ടറിമാരായ ദീപക് മാമ്മന്‍, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments