ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും,പഞ്ചായത്തിലെ 22 വാര്‍ഡിലെയും തകര്‍ന്നുകിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ നവീകരണം, അതിരമ്പുഴ ചന്തക്കുളത്തിന്റെ നവീകരണം, അതിരമ്പുഴയുടെ ചിരകാല സ്വപ്നമായ ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ത്ഥമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത് . AAP അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
യുഡിഎഫിന്റെ നേത്വത്തിലുള്ള പഞ്ചായത്ത് ഭരണത്തില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും നാലുവര്‍ഷം കൊണ്ട് മൂന്ന് പ്രസിഡണ്ടുമാര്‍ ഉണ്ടായി എന്നതല്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഭരണസമിതി രാജിവച്ച് പോകണമെന്നും ജോയി ചാക്കോ പറഞ്ഞു. സൈമണ്‍ നെടുംതൊട്ടിയില്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് അഭിലാഷ് കുര്യന്‍ പ്ലാoപറമ്പില്‍, സെക്രട്ടറി സജി ഇരുപ്പുമല, ത്രേസ്യാമ്മ അലക്‌സ് മുകളേല്‍, പി.ജെ.ജോസഫ് പാക്കുമല, റോയി കുര്യന്‍ ചക്കാലയ്ക്കല്‍, ബെന്നി ലുക്ക മ്ലാവിന്‍, രാജേഷ് പി.ബി, പ്രിന്‍സ് കിഷോര്‍, വര്‍ഗീസ് മഞ്ചേരികളം, വര്‍ക്കി ചെമ്പനാനി, ലൂസി തോമസ് , തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments