Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ കുറവിലങ്ങാട്ട് നടന്നു.



ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ കുറവിലങ്ങാട്ട് നടന്നു. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണവും തുടരന്വേഷണവും  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍,  ആണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വില്‍സണ്‍ പറഞ്ഞു. അഴിമതി നടത്തുവാന്‍ മത്സരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

.


ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും വിനോദ് മാത്യു പറഞ്ഞു. കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ജോയ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഡോക്ടര്‍ സെലിന്‍ ഫിലിപ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി നവീന്‍ ജി  നാദാമണി, അഡ്വക്കേറ്റ് ഇ.എം സുരേഷ് , റോയ് വെള്ളരിങ്ങാട്ട്, ജോയി കളരിക്കല്‍, രാജീവ് കുറവിലങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്ന വിളംബര  റാലിയും നടന്നു.


Post a Comment

0 Comments