ആധുനിക സജ്ജീകരണങ്ങളോടെ ഹൈടെക് ജിം B2BO ഫിറ്റ്‌നസ് സ്റ്റുഡിയോ കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശരീരസൗന്ദര്യവും ഫിറ്റ്‌നസും നിലനിറുത്താനുള്ള വ്യായാമ മുറകള്‍ക്കായി തായ്വാനില്‍ നിന്നും എത്തിച്ച ഉപകരണങ്ങളാണ് പ്രീമിയം AC ജിമ്മിന്റെ പ്രത്യേകത. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പരീശീലന സൗകര്യമുള്ള ജിമ്മില്‍ സ്ത്രീകള്‍ക്കായി വനിതാ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.
കിടങ്ങൂര്‍ ഹൈവേയില്‍ KSEB ഓഫീസിനു സമീപം കുറ്റിയാങ്കല്‍ ടവറിലാണ് B2BO Ac ജിം പ്രവര്‍ത്തനമാരംഭിച്ചത്. ചലച്ചിത്ര താരം ബിനീഷ് ബാസ്റ്റ്യന്‍ ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ പള്ളി വികാരി ഫാദര്‍ ജോസ് നെടുങ്ങാട്ട് വെഞ്ചരിപ്പു കര്‍മം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, B2 BO ഫിറ്റ്‌നസ് സ്റ്റുഡിയൊ പ്രൊപ്രൈറ്റര്‍ ജയിന്‍ തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബോഡി ഫിറ്റ്‌നസിനായുള്ള ശാരീരിക വ്യായാമത്തിന് വിശാലമായ സൗകര്യമൊരുക്കിയാണ് കിടങ്ങൂരില്‍ എസി ജിം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
0 Comments