ആണ്ടൂര്‍ ശ്രീ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. ദേവപ്രശ്ന വിധിപ്രകാരം പുതുതായി നിര്‍മ്മിച്ച ശ്രീകോവിലുകളില്‍ ഭദ്രകാളി, ശാസ്താ പ്രതിഷ്ഠകള്‍ വെള്ളിയാഴ്ച രാവിലെ 8.40 നും 9.05 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടന്നു. പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു ശേഷം കലശാഭിഷേകം നടന്നു. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന് നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കലശാഭിഷേക ചടങ്ങുകള്‍ക്കു ശേഷം പ്രസാദമൂട്ടും നടന്നു. പ്രതിഷ്ഠാ കലശാഭിഷക ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
0 Comments