ആണ്ടൂര്‍ ശ്രീഗന്ധര്‍വ്വ സ്വാമി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠാ ചടങ്ങുകളും കലശാഭിഷേകവും വെള്ളിയാഴ്ച നടക്കും. ദേവപ്രശ്ന വിധിപ്രകാരം പുതുതായി നിര്‍മ്മിച്ച ശ്രീകോവിലുകളിലാണ് ഭദ്രകാളി ശാസ്താ പ്രതിഷ്ഠകള്‍ നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8.40 നും 9.05 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കലശാഭിഷേകവും നടക്കും. പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് വ്യാഴാഴ്ച അനുജ്ഞാപൂജ അധിവാസ ഹോമങ്ങള്‍ പ്രാസാദ ശുദ്ധി ക്രിയകള്‍ തുടങ്ങിയ ചടങ്ങുകള്‍ നടന്നു.
0 Comments