Breaking...

9/recent/ticker-posts

Header Ads Widget

ദൈവദാസന്‍ ഫാദര്‍ ആര്‍മണ്ട് മാധവത്ത് അനുസ്മരണ യോഗവും കൃതജ്ഞതാ ബലിയും നടന്നു



ദൈവദാസന്‍ ഫാദര്‍ ആര്‍മണ്ട് മാധവത്ത് അനുസ്മരണ യോഗവും കൃതജ്ഞതാ ബലിയും മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ നടന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഫാദര്‍ ആര്‍മണ്ട് മാധവത്ത് 1925 ല്‍ പാലക്കാട്ടുമല മാധവത്ത് തറവാട്ടിലാണ് ജനിച്ചത്. വൈദിക പഠനത്തിന് ശേഷം 1960 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ഭരണങ്ങാനത്ത് അസ്സീസി ധ്യാനകേന്ദ്രത്തിന് തുടക്കം കുറിച്ചു. 1996 ല്‍ ഇരിട്ടി പട്ടാരത്ത് വിമലഗിരി ധ്യാനകേന്ദ്രം സ്ഥാപിച്ചു. 


2001 ജനുവി 12 ന് ഫാദര്‍ ആര്‍മണ്ട് ദിവംഗതനായി.2024 ജനുവരി 12 നാണ് ഫാദര്‍ ആര്‍മണ്ട് മാധവത്ത് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടത്. മണിയമ്പ്രാ കുടുംബ യോഗത്തിന്റെ ആഭിമുഖ്യത്തിലാണ്  ജന്മനാടായ മരങ്ങാട്ടുപിള്ളിയില്‍ കൃതജ്ഞതാ ബലിയും അനുസ്മരണവും നടന്നത്. പാരിഷ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി.  മണിയമ്പ്രാ കുടുംബയോഗം പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കിയില്‍ സ്വാഗതമാശംസിച്ചു. റവ.ഡോ. തോമസ് മേല്‍വട്ടം അധ്യക്ഷനായിരുന്നു. മരങ്ങാട്ടുപിള്ളി പള്ളി വികാരി ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍, ബ്ലോക്ക് പഞ്ചായത്തംഗം PM മാത്യു, സഹകരണ ബാങ്ക് പ്രസിഡന്റ് MM തോമസ്, സെക്രട്ടറി ടോമി മലപ്രവനാല്‍ , കണ്‍വീനര്‍ ജോയി മാധവത്ത് ,കുര്യാച്ചന്‍ കോരം കുഴയ്ക്കല്‍ ,ജോയി തെരുവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments