അരുന്ധതിയാര്‍ ചക്ലിയാര്‍ സമുദായ സമിതിയുടെ സംസ്ഥാന സമ്മേളനം കോട്ടയം തിരുനക്കര ബസ്റ്റാന്റ് മൈതാനിയില്‍ നവംബര്‍ 15ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ പട്ടികവിഭാഗങ്ങളിലെ അതിദുര്‍ബല വിഭാഗത്തിലാണ് സമുദായം ഉള്‍പ്പടുന്നത് കേരളത്തില്‍ മൂന്ന് ലക്ഷത്തിലധികം വരുന്ന ഈ സമുദായം സാമൂഹികമായും, സാമ്പത്തികമായും തൊഴില്‍പരമായും വിദ്യാഭ്യാസപരമായും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പലമേഖലകളിലും അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുന്നില്ല കോട്ടയത്ത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ നിന്നും ഘോഷയാത്ര ആരംഭിക്കും.
0 Comments