പൂഞ്ഞാര്‍ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടി അത്തം നാള്‍ അംബികതമ്പുരാട്ടി അന്തരിച്ചു. 98 വയസ്സായിരുന്നു. ഭര്‍ത്താവ് കൊച്ചി രാജകുടുംബാംഗമായിരുന്ന പരേതനായ ക്യാപ്റ്റന്‍ കേരള വര്‍മ്മ. സംസ്‌കാരകര്‍മ്മങ്ങള്‍ പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ ശ്മശാനത്തില്‍ നടന്നു. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണല്‍ GV രാജയുടെയും ആലക്കോട് തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന PR രാമവര്‍മ രാജയുടെയും P കേരള വര്‍മ്മ രാജയുടെയും സഹോദരിയാണ്.
0 Comments