അതിരമ്പുഴ പള്ളിയിലേക്ക് ആവശ്യമായ വൈദ്യുതി ഇനി മുതല്‍ സൗരോര്‍ജത്തില്‍ നിന്നും ലഭ്യമാകും. അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പാനലിന്റെ സ്വിച്ച് ഓണ്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. വികാരി ഫാദര്‍ ഡോ ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാദര്‍ ജോബി മംഗലത്ത് കരോട്ട്, കൈകാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ചെറിയാന്‍ കുര്യന്‍ കുഴുപ്പില്‍, സെബാസ്റ്റ്യന്‍ മാര്‍ക്കോസ് കുഴിംതൊട്ടിയില്‍, കെ എം ചാക്കോ കൈതക്കരി, ടി എം കെ സിസ്റ്റംസ് മാനേജിങ് ഡയറക്ടര്‍ തങ്കച്ചന്‍ എം കാക്കനാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments