കിടങ്ങൂരില്‍ നടന്ന ഏറ്റുമാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ അതിരമ്പുഴ സെന്റ് മേരീസ് സ്‌കൂളിന് മികച്ച വിജയം. 60 ഇനങ്ങളിലായി സ്‌കൂളിലെ 127 കുട്ടികള്‍ മത്സരിച്ചപ്പോള്‍ 48 എ ഗ്രേഡും 16 ഇനങ്ങളില്‍ ജില്ലാ തലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയും നേടി.
യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍, യു.പി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ നേട്ടങ്ങളും സെന്റ് മേരീസിലെ പെണ്‍കുട്ടികള്‍ സ്വന്തമാക്കി. ഹെഡ്മിസ്ട്രസ് സിനി ജോസഫ്, കണ്‍വീനര്‍ ജൂബിന്‍ പി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പരിശീലനത്തിലൂടെ ' ഉപജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്‌കൂള്‍ ട്രോഫിയും സെന്റ്മേരീസ്നേടി.
0 Comments