ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കടുത്തുരുത്തി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും ആയുര്‍വേദവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി.കടുത്തുരുത്തി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിലി ജേക്കബ് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡോ. ഷംല യു, സീനിയര്‍ അസിസ്റ്റന്റ് ഡോ. ആശ ദേവ്, അധ്യാപകരായ ലിന്‍സി ചാക്കോ, സൂബി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് സുമേഷ് കുമാര്‍ എ എസ് എന്നിവര്‍ നേതൃത്വം നല്കി. ക്വിസ് മത്സര വിജയികള്‍ക്ക് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ രമേശന്‍, വാര്‍ഡ് മെമ്പര്‍ ടോമി നിരപ്പേല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
0 Comments