കാണക്കാരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയൂഷ് മിഷന്‍ ഹോമിയോ വകുപ്പിന്റെയും, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും, കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ചാത്തമല കെപിഎംഎസ് ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി മോള്‍ വര്‍ഗീസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അഭിരാജ് എസ്, കെപിഎംഎസ് യൂണിറ്റ് പ്രസിഡണ്ട്‌സുരേഷ് കുമാര്‍, അമ്മിണി കരികുളം, തുടങ്ങിയവര്‍ സംസാരിച്ചു. കുറിച്ച് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ ആഷ്മി ബീഗം പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, പരിശോധനയും ജീവിതശൈലി രോഗനിര്‍ണയവും ക്യാമ്പിന്റെ ഭാഗമായി നടന്നു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോക്ടര്‍ ധന്യ പി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പിന്നേതൃത്വം നല്‍കി.
0 Comments