Breaking...

9/recent/ticker-posts

Header Ads Widget

പരിശീലന പരിപാടി സംഘടിപ്പിച്ചു.



സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടത്തുന്ന ഭിന്നശേഷി കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക്  പാലായില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നവംമ്പര്‍ 5 നാണ് ഭിന്നശേഷി കായികമേള നടക്കുന്നത്. കോട്ടയം ജില്ലയില്‍ നിന്നും 102 കുട്ടികളാണ് ഈ വിഭാഗത്തില്‍ പങ്കെടുക്കുന്നത്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളായി കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം, സിഎംഎസ് കോളജ് ഗ്രൗണ്ട്, പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് 3 ദിവസം  ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.  

പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന പരിശീലന പരിപാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബിനു എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിജു , ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ രാജകുമാര്‍, ബിനോയ് സാമുവല്‍, സിജിന്‍ എന്നിവര്‍ സംസാരിച്ചു. അത്ലറ്റിക്‌സ്, ഗെയിംസ് വിഭാഗങ്ങളിലായി ആറ് ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ അഞ്ചിന് മാര്‍ച്ച് പാസ്റ്റിലും തുടര്‍ന്ന് മത്സരങ്ങളിലും കുട്ടികള്‍ പങ്കെടുക്കും.





Post a Comment

0 Comments