ചെത്ത് -മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ എ ഐ റ്റി യു സി യുടെ നേതൃത്വത്തില്‍ പാലാ എക്‌സൈസ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. കള്ള് ഷാപ്പിന്റെ ദൂര പരിധി എടുത്തുകളയുക, അടഞ്ഞുകിടക്കുന്ന ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടന്നത്. ധര്‍ണ്ണ എ ഐ റ്റിയുസി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യ്തു.
മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബാബു കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചെത്ത് തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി പി കെ ഷാജകുമാര്‍, എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് എം ജി ശേഖരന്‍, മണ്ഡലം സെക്രട്ടറി അഡ്വ പി ആര്‍ തങ്കച്ചന്‍, പി എന്‍ ദാസപ്പന്‍, കെ ബി അജേഷ് സലിന്‍ റ്റി ആര്‍, പി ഡി ഹരി എന്നിവര്‍ പ്രസംഗിച്ചു.
0 Comments